അപ്പച്ചൻ 💕
#fathersday
ഉറക്കം ശെരിയാകണമെങ്കിൽ ജോയിച്ചേട്ടന് ഒരു കാൽ അൽപ്പം ഉയർത്തി വയ്ക്കണമായിരുന്നു..!😳
ഈ ജോയിച്ചേട്ടൻ എന്റെ അപ്പച്ചനാട്ടോ...🥰
എന്നാലും ഉറങ്ങുമ്പോൾ ഒരു കാൽ ജനാലക്കെ കയറ്റി വക്കുന്നത് എന്തിനാണോ ആവോ...🤔 ഒരിക്കൽ ഞാനത് അപ്പച്ചനോട് ചോദിച്ചു. കുഞ്ഞുനാളിൽ അപ്പച്ചന്റെ നെഞ്ചത്ത് കിടന്നില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ലായിരുന്നു.😊 ഞാൻ വളരാൻ തുടങ്ങിയപ്പോൾ എന്നെ നെഞ്ചത്തു കിടത്തി അപ്പച്ചനും ഉറങ്ങാൻ പറ്റാതായി.😅 പിന്നെ എന്നെ അമ്മച്ചീടെ കൂടെ കട്ടിലിൽ കിടത്തി. അനിയനും കൂടി ആയപ്പോൾ കട്ടിന്മേൽ ഞങ്ങൾ ആധിപത്യം പിടിച്ചു..😁 അപ്പച്ചൻ താഴെ പായ വിരിച്ച കിടക്കും. ഒപ്പം ഞങ്ങൾ ഉരുണ്ട് മറിഞ്ഞു താഴോട്ട് വീഴാതിരിക്കാൻ വേണ്ടി ഒരു കാൽ കട്ടിലിൽ കയറ്റിവയ്ക്കും.... അങ്ങനെ അതൊരു ശീലമായി...🥰🥰
അപ്പച്ചൻ എപ്പോഴും എനിക്ക് ഒരു വിസ്മയമാണ്.
ത്യാഗം കലർന്നാലേ സ്നേഹത്തിനു മധുരമുള്ളൂ എന്ന് കേട്ടിട്ടുണ്ട്.💔അത് എത്രയോ ശെരിയാണ്...!
മറ്റുള്ളവരോടുള്ള എന്റെ സ്നേഹം പലപ്പോഴും ഞാൻ അളക്കുന്നത് എൻ്റെ എന്റെ അപ്പച്ചനെ നോക്കിക്കൊണ്ടാണ്. ഇഷ്ടമുള്ളതിനു വേണ്ടി നമ്മൾ പലതും വേണ്ടന്നുവയ്ക്കും.💕 അമ്മച്ചി എടുത്തുകൊടുത്തല്ലാതെ തനിക്കുവേണ്ടി നല്ല വസ്ത്രങ്ങൾ എടുക്കുന്ന അപ്പച്ചനെ ഞാൻ കണ്ടിട്ടില്ല...💔 എനിക്കും അനിയനും അമ്മച്ചിക്കും പുറത്തുപോയി നല്ല ഭക്ഷണം വാങ്ങിത്തരുമ്പോൾ ഒരു കാലിച്ചായയോ ചെറുകടിയോ കൊണ്ട് തൃപ്തിപ്പെടുന്ന അപ്പച്ചനെയാണ് ഞാൻ കണ്ടുവളർന്നത്...💔
ജീവിതത്തിൽ പലതിനോടുമുള്ള എന്റെ താൽപര്യം അറിയാൻ ഞാൻ എനിക്ക് ഇഷ്ടമുള്ള മറ്റെന്തെങ്കിലിനോടും ഞാൻ അതിനെ തുലനം ചെയ്തു നോക്കും... ഇപ്പോൾ ഏതാണ് എനിക്ക് കൂടുതൽ സന്തോഷം തരുന്നത്...? ഒന്നിന് വേണ്ടി മറ്റൊന്നിനേ വേണ്ടന്നുവയ്ക്കാൻ എനിക്ക് പറ്റുമോ.. എൻെറ അപ്പച്ചനെപ്പോലെ...? ഞാൻ പരിശ്രമത്തിലാണ്... അപ്പച്ചൻ ഞങ്ങളെ സ്നേഹിക്കുന്നതുപോലെ എന്റെ ചുറ്റുമുള്ളവരെ സ്നേഹിക്കുവാൻ...💓
💖 ജീവൻ കൊടുത്തു സ്നേഹിച്ചവനെ ഞാൻ പിൻചെല്ലണമെങ്കിൽ ആദ്യം എൻെറ അപ്പച്ചനോളം ഞാൻ വളരണം..😇
✍️ Beginner Monk
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ